LATEST NEWS

Related Posts

NEWSACCIDENTറാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ആകെ 13 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. അൽ വതൻ റോഡിൽ സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് യാത്രക്കാരുമായി എത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു.

ഒമാനിൽ വിസ പുതുക്കുന്നതിനായി പോയി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരിൽ 12 പേർ ആശുപത്രി വിട്ടതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ തുടരുകയാണ്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here